Friday, July 3, 2015


ആരോഗ്യബോധവൽക്കരണ ക്ലാസ്സ്‌

ഉദുമ ഹെൽത്ത്‌ ഇൻസ്പെക്ടർ അശോകൻ സാറിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കൂളിൽ ആരോഗ്യബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.ജില്ലയിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ കൊതുകിനെ നശിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിവരിച്ചു .കൊതുക് മുട്ടയിട്ട് പെരുകാനുള്ള എല്ലാ സാഹചര്യവും ഇല്ലാതാക്കണമെന്ന് അദ്ദേഹം അറിയിച്ചു.പരിസരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ മറ്റ് രോഗങ്ങളും വ്യപിക്കുമെന്നു അദ്ദേഹം വിശദീകരിച്ചു .
     വൈകുന്നേരം  അദ്ധ്യാപകർ ചേർന്ന് ഓഫീസ്  ടെറസിനുമുകളിൽ  കെട്ടികിടക്കുന്നിരുന്ന വെള്ളം വൃത്തിയാക്കി  മാതൃകക്കാട്ടി .





No comments:

Post a Comment