Sunday, February 8, 2015



ഇത് ആമിന, ഒന്നാം ക്ലാസ്സിലെ മിടുക്കി കുട്ടി.  ഇവൾക്ക് സ്വന്തമായി വീട്ടിൽ ഒരു അടുക്കളത്തോട്ടമുണ്ട്. ചീര ,പയർ വെണ്ട എന്നിങ്ങനെ വിവിധ തരം വിളകൾ ഇവളുടെ തോട്ടത്തിലുണ്ട് .സ്കൂളിൽ നിന്നും ലഭിച്ച  വിത്തുകളാണ് ആമിന തന്റെ തോട്ടത്തിൽ പാകിയത്‌.കൃത്യമായ വളവും വെള്ളവും നൽകാൻ ആമിന മറക്കാറില്ല.ഉമ്മയുടെ സഹായവും ക്ലാസ്സ്‌ ടീച്ചർ പ്രകാശൻ സാറിന്റെ നിര്ദേശങ്ങളും പ്രോത്സാഹനവും ഇവൾക്ക് വളരെയധികം ഉപകാരപ്രദമായിട്ടുണ്ട്.തന്റെ തോട്ടത്തിൽ നിന്നും ലഭിച്ച വിളകൾ ആമിന തന്റെ കൂട്ടുകാർക്കു നല്കുവാനായി സ്കൂളിലേക്ക് കൊണ്ടുവരാൻ മറക്കാറില്ല.