Monday, July 27, 2015







ഇന്ത്യയുടെ മിസൈൽമാന്  ആദരാജ്ഞലികൾ

ഇന്ത്യ കണ്ട മഹാനായ ശാസ്ത്രജ്ഞന് ആദരാജ്ഞലികൾ. ഇന്ത്യയുടെ മിസൈൽമാൻ ശ്രീ .അബ്ദുൽ കലാമിൻറെ നിര്യാണത്തിൽ അനുശോചനം അറിയിക്കാനായി സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി.ഹെഡ്മാസ്റ്റർ ലക്ഷ്മണൻ സർ അസംബ്ലി നിയന്ത്രിച്ചു.ശ്രീ പ്രഭാകരൻ സർ കുട്ടികൾക്ക് കലാമിന്റെ ജീവചരിത്രം ചുരുക്കി വിവരിച്ചു കൊടുത്തു .കുട്ടികളും അധ്യാപകരും ശ്രീ. അബ്ദുൽകലമിന്റെ ഫോട്ടോ ബാഡ്ജായി ധരിച്ചിരുന്നു.കുട്ടികൾ മിസൈലിൻറെ രൂപത്തിലായിരുന്നു അസ്സംബ്ലിയിൽ അണി നിരന്നത്.




Tuesday, July 14, 2015

കുട്ടികൾ അടുക്കളയിലേക്ക് പോയി

 അടുക്കള ഉപകരണങ്ങൾ കണ്ടെത്തുന്നു 

 നിവേദ്യയുടെ   വീട്ടിൽ  12 ഗ്ലാസ്‌
ഹനീഫ യുടെ  വീട്ടിൽ 9 ഗ്ലാസ്
എൻറെ വീട്ടിൽ ഗ്യാസ് ഉണ്ട്
എൻറെ വീട്ടിൽ മണ്ണെണ്ണ സ്റ്റൊവ്വ് ............................
എല്ലാവർക്കും  സന്തോഷം

Wednesday, July 8, 2015

ഓരോകുട്ടിക്കും  ബാഡ്ജ്
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ബാഡ്ജ്  നിർമിക്കുവാൻ  ഇന്നുവൈകുന്നേരംഒന്നാം ഘട്ടം പ്രവർത്തനം ഫോട്ടോ എടുപ്പ് നടന്നു.അദ്ധ്യാപകർ ചേർന്നാണ് ബാഡ്ജ് കുട്ടികൾക്ക് നൽകുന്നത് .
ഒന്നാം തരത്തിലെ അമാന്റെ ഫോട്ടോ എടുത്ത് ഇതിന്റെ ഉത്ഘാടനം 
നിർവഹിച്ചു .

Tuesday, July 7, 2015


ജീവികളുടെ വാസസ്ഥലം തേടി കുട്ടികൾ കാവിലേക്ക് 
ചെറുജീവികൾ  ജീവിക്കുന്ന  സ്ഥലം നോക്കി കുട്ടികളും അദ്ധ്യാപകരും സ്കൂളിനടുത്തുള്ള കാവിലേക്ക് യാത്രതിരിച്ചു .പലതരം ചെറുജീവികളെ അവിടെ കണ്ടു .കുട്ടികൾ വളരെ ഉത്സാഹത്തോടെ യാത്രയിൽ പങ്കെടുത്തു.പലതരം ചെരുജീവികളെയും കുട്ടികൾ കണ്ടു മനസ്സിലാക്കി.കണ്ട കാഴ്ചകളെ കുറിച്ച് കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു.

Monday, July 6, 2015



  സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ  നന്ദന വിജയിച്ചു 

ഇന്നുനടന്ന  വാശി ഏറിയ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിൽ  നാലാം  ക്ലാസ്സിലെ 
നന്ദന വിജയിച്ചു .

തെരഞ്ഞെടുപ്പ് ഫലം 
നന്ദന --27 ,    ഹരിഷ്മ  16 ,    മഞ്ജിമ 12  -- , അസാധു  --2 .

Saturday, July 4, 2015

     അമാൻ  എല്ലാവർക്കും  ചങ്ങാതി 


  1 മാസം കൊണ്ട്‌ തന്നെ അമാൻ  എല്ലാവരുടെയും  ചങ്ങാതിയായി .

Friday, July 3, 2015

     ഒന്നാം ക്ളാസ്  ഒന്നാംതരമാകുന്നു .
     താരയും  കുഞ്ഞികോഴിയും     Benഉം Senഉം കുട്ടികൾക്ക്  ആനന്ദവും ആവേശവും ഉണർത്തുന്നു .


ആരോഗ്യബോധവൽക്കരണ ക്ലാസ്സ്‌

ഉദുമ ഹെൽത്ത്‌ ഇൻസ്പെക്ടർ അശോകൻ സാറിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കൂളിൽ ആരോഗ്യബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.ജില്ലയിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ കൊതുകിനെ നശിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിവരിച്ചു .കൊതുക് മുട്ടയിട്ട് പെരുകാനുള്ള എല്ലാ സാഹചര്യവും ഇല്ലാതാക്കണമെന്ന് അദ്ദേഹം അറിയിച്ചു.പരിസരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ മറ്റ് രോഗങ്ങളും വ്യപിക്കുമെന്നു അദ്ദേഹം വിശദീകരിച്ചു .
     വൈകുന്നേരം  അദ്ധ്യാപകർ ചേർന്ന് ഓഫീസ്  ടെറസിനുമുകളിൽ  കെട്ടികിടക്കുന്നിരുന്ന വെള്ളം വൃത്തിയാക്കി  മാതൃകക്കാട്ടി .





Thursday, July 2, 2015




പുതിയ ഹെഡ്മാസ്റ്റർ 
ഞങ്ങളുടെ സ്കൂളിൽ പുതിയ ഹെഡ്മാസ്റ്റർ ചാർജെടുത്തു.ഹെഡ്മിസ്ട്രെസ്സ് സുജാത ടീച്ചർ സ്ഥലം മാറി പോയ ഒഴിവിലേക്കാണ് പുതിയ ഹെഡ്മാസ്റ്റർ വന്നത്.ജി .എഫ് .എച് .എസ് .എസ് പടന്ന കടപ്പുറം  സ്കൂളിലെ ലക്ഷമണൻ സാറാണ് ചാർജെടുത്തത്.തുടർന്നുള്ള മുന്നേറ്റത്തിനായി എല്ലാവരുടെയും പൂർണമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നു അദ്ദേഹം എസ്.ആർ .ജി മീറ്റിങ്ങിൽ പറഞ്ഞു സ്കൂളിൻറെ നന്മക്കായി തന്റെ എല്ലാ വിധ പരിശ്രമങ്ങളും ഉണ്ടായിരിക്കും എന്നും അദ്ദേഹം അറിയിച്ചു. 


Wednesday, July 1, 2015

യാത്രയയപ്പ്
ഞങ്ങളുടെ ഹെട്മിസ്ട്രെസ്സ് സുജാത ടീച്ചർക്ക്‌ ബേക്കൽ എൽ.പി സ്കൂളിലേക്ക്‌ സ്ഥലംമാറ്റമായി.ടീച്ചർക്ക്‌ ഗംഭീരമായ യാത്രയയപ്പ് നൽകി.എല്ലാ അധ്യാപകരും ടീച്ചർ പോകുന്നതിലുള്ള ദു:ഖം രേഖപ്പെടുത്തി.നല്ല ഒരു സ്കൂളിൽ നിന്നും പോകുന്നതിൽ വിഷമമുണ്ട് എന്ന് ടീച്ചർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
വയനാവാരാഘോഷം 
വായനാ വാരത്തിന്റെ ഭാഗമായി  സ്കൂളിൽ നാടകക്കളരിസംഘടിപ്പിച്ചു.പ്രശസ്തനാടകരചയിതാവും സംവിധായകനുമായ അനിൽ നടക്കാവ് ഈ പരിപാടിയിൽകുട്ടികളുമായി

സംവദിച്ചു.ഹെഡ്മാസ്റ്റർ ലക്ഷ്മണൻ സർ പരിപാടി ഉൽഘാടനം ചെയ്തു.ശേഷം അനിൽ സർ  നാടകത്തെ കുറിച്ചും മറ്റു കലകളെ കുറിച്ചും കുട്ടികളുമായി സംസാരിച്ചു.കുട്ടികൾ വളരെ ഉത്സാഹത്തോടെ പരിപാടിയിൽ പങ്കാളികളായി. അവസാനം കുട്ടികൾക്ക് നാടകത്തിലുള്ള എല്ലാ സംശയങ്ങളെ കുറിച്ചും ചോദ്യം ചോദിക്കാനുള്ള അവസരം നൽകി.എല്ലാ ചോദ്യങ്ങൾക്കും അനിൽ സർ വളരെ വിശദമായി ഉത്തരം നൽകി .