Friday, November 28, 2014





ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ കരവിരുതുകൾ 





Friday, November 21, 2014








സമ്മാന വിതരണം 





നന്ദി: ത്രിവേണി ടീച്ചർ 



                               ആശംസകൾ : പ്രഭാകരൻ സാർ 
Add caption


ആശംസകൾ ചെമ്മനാട് ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ്‌ 



പ്രകാശൻ സാർ മധുരം വിതരണം ചെയ്യുന്നു 




നമ്മുടെ പ്രിയപ്പെട്ട  എ .ഇ .ഒ ,  ശ്രീ .രവീന്ദ്രനാഥ്‌ സാറിൻറെ ആശംസകൾ 

                              സ്വാഗതപ്രസംഗം ഹെഡ്മിസ്ട്രെസ്സ്  കെ .പി  സുജാത 







ഈശ്വരപ്രാർത്ഥന 




കമ്പ്യൂട്ടർ ഉദ്ഘാടനം  

 ഞങ്ങളുടെ സ്കൂളിലെ   കമ്പ്യൂട്ടർ ലാബിലേക്ക്   എം. എൽ. എ യുടെ സ്പെഷ്യൽ ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ  രണ്ട് കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഉദ്ഘാടനം ബഹുമാനപ്പെട്ട ഉദുമ
എം.എൽ.എ,ശ്രീ.കെ.കുഞ്ഞിരാമൻഅവർകൾനിർവഹിച്ചു.യോഗത്തിൽ  കളനാട് പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി  ആയിഷ സഹദുള്ള  അദ്ധ്യക്ഷത വഹിച്ചു . കാസറഗോഡ് എ .ഇ .ഒ ശ്രീ .പി .രവീന്ദ്രനാഥ്‌,വാർഡ്‌ മെംബർ താഹിറ,പ്രഭാകരൻസാർപി.ടി.എപ്രസിഡന്റ്‌മുഹമ്മദലി  എന്നിവർ ആശംസകളർപ്പിച്ചു .ശാസ്ത്രമേളയിൽ വിജയികളായ കുട്ടികൾക്ക്  എം. എൽ. എ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രെസ്സ്സുജാത  സ്വാഗതവും  ത്രിവേണി ടീച്ചർ  നന്ദിയും പറഞ്ഞു.  പ്രകാശൻ സർ എല്ലാവർക്കും മധുരം വിതരണം ചെയ്തു. രക്ഷകർത്താക്കളും നാട്ടുകാരും ഈ പരിപാടിയിൽ പങ്കാളികളായി.അവസാനം എല്ലാവരും വളരെ സന്തോഷത്തോടു കൂടിയാണ് പിരിഞ്ഞു പോയത്.



Saturday, November 15, 2014

ശാസ്ത്രമേള വിജയികൾ 

ചാത്തങ്കൈ: കാസറഗോഡ് ഉപജില്ല ശാസ്ത്രമേളയിൽ ചാത്തങ്കൈ സ്കൂളിലെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി.ഗണിതശാസ്ത്ര വിഭാഗത്തിൽ നാലാം ക്ലാസ്സിലെ ജുനൈദ് A ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കി.കളക്ഷൻ വിഭാഗത്തിൽ മൂന്നാം ക്ലാസ്സിലെ അഖിൽ ,നന്ദന എന്നിവർ A ഗ്രേഡും രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ക്ലേ മോഡലിംഗ് വിഭാഗത്തിൽ നാലാം ക്ലാസ്സിലെ ശ്രേയസ്കുമാറിന് മൂന്നാം സ്ഥാനവും ലഭിച്ചു.വിജയികളായവരെ സ്കൂൾ അസംബ്ലിയിൽ പ്രത്യേകം അഭിനന്ദിച്ചു.

Friday, November 14, 2014

രക്ഷാകർതൃ സംഗമം 

ചാത്തങ്കൈ:ചാത്തങ്കൈ സ്കൂളിൽ രക്ഷാകർതൃ സംഗമം നടത്തി യോഗത്തിൽ ഹെഡ് മിസ്ട്രെസ്സ് സുജതടീച്ചർ സ്വാഗതം പറഞ്ഞു.ത്രിവേണി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.കുടുംബ ബന്ധങ്ങളെ കുറിച്ചും,രക്ഷിതാക്കൾ പഠനകാര്യത്തിലും മറ്റു കാര്യങ്ങളിലും കുട്ടികൾക്ക് പിന്തുണ കൊടുക്കേണ്ടതിൻറെ ആവശ്യകതയെ പറ്റിയും  ടീച്ചർ വിശദീകരിച്ചു.കുട്ടികളിൽ മൂല്യബോധം വളർത്തുന്നതിനെ കുറിച്ചും അവരിൽ ശുചിത്വബോധം ഉണ്ടാക്കേണ്ടതിനെ കുറിച്ചും ടീച്ചർ രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി.എല്ലാ രക്ഷിതാക്കളുടെയും സാന്നിധ്യം കൊണ്ട് സംഗമം  ശ്രദ്ധേയമായി. പ്രഭാകരൻ സാറിൻറെ നന്ദിയോട് കൂടി സംഗമം  അവസാനിച്ചു . 









ചാത്തങ്കൈ സ്‌കൂളിൽ ശിശുദിനത്തോടനുബന്ധിച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഹെഡ്മിസ്ട്രെസ്സ് സുജാതടീച്ചർ സമ്മാനങ്ങൾ വിതരണംചെയ്യുന്നു.
ജയ് ജയ് ചാച്ചാജി 

ചാത്തങ്കൈ:ചാത്തങ്കൈസ്കൂളിലെകുട്ടികൾശിശുദിനംആഘോഷിച്ചു.സ്കൂളിൽ വിവിധപരിപാടികൾസംഘടിപ്പിച്ചു.കുട്ടികൾക്കായി കഥാമത്സരം,ക്വിസ് എന്നിവ സംഘടിപ്പിച്ചു.മത്സരങ്ങളിൽ വിജയികളായവർക്ക് ഹെഡ്മിസ്ട്രെസ്സ് സുജാതടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ശിശുദിനാശംസകൾ 



Friday, November 7, 2014


ദൈവമേ കാത്തോളണേ.........

ചാത്തങ്കൈ സ്കൂളിലെ കുട്ടികൾ സ്കൂൾ വിട്ടു പോകുന്ന കാഴ്ചയാണിത്.ഈ റെയിൽപാളം മുറിച്ചു കടന്നാണ് കുട്ടികൾ ദിവസവും സ്കൂളിലേക്ക് വരുന്നതും തിരിച്ചു പോകുന്നതും.അധ്യാപകരാണ് കുട്ടികളെ പാളം മുറിച്ചു കടക്കാൻ സഹായിക്കുന്നത്.ഇവിടെ ഒരു മേൽപ്പാലം നിർമ്മിച്ചു കിട്ടാൻ അധികാരികളുടെ കനിവും പ്രതീക്ഷിച്ചിരിക്കുകയാണ്‌ നാട്ടുകാരും രക്ഷിതാക്കളും. വളരെ തിരക്കേറിയ റെയിൽവെ പാതയായതു കൊണ്ട് രക്ഷിതാക്കൾ ഭയത്തോടു കൂടിയാണ് കുട്ടികളെ സ്കൂളിൽ വിടുന്നത്. 






കേരളപ്പിറവിദിനം ആഘോഷിച്ചു 

ചാത്തങ്കൈ : ചാത്തങ്കൈ സ്‌കൂളിൽ കേരളപ്പിറവിദിനം കെങ്കേമമായി ആഘോഷിച്ചു.രാവിലെ ചേർന്ന അസംബ്ലിയിൽ പ്രധാനധ്യാപിക സുജാത ടീച്ചർ കുട്ടികൾക്ക് കേരളാ രൂപീകരണത്തെ കുറിച്ചും കേരളാ ചരിത്രത്തെ കുറിച്ചും ഒരു വിവരണം നൽകി.തുടർന്ന് കുട്ടികൾക്കായി സമകാലിക വിവരങ്ങളും കേരളചരിത്രവും ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു ക്വിസ് മത്സരം നടത്തി.പിന്നീട്  കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ കേരളത്തിത്തിൻറെ രൂപത്തിൽ നിൽക്കുകയും ക്ലാസ്സുറൂമിൽ കേരളാ ഭൂപടത്തിൻറെ മാതൃകയിൽ മെഴുകുതിരി കത്തിക്കുകയും ചെയ്തു. അവസാനം ഏല്ലാവർക്കും പായസം വിതരണം ചെയ്തു കൊണ്ട്‌ മധുരത്തോട്‌ കൂടി പരിപാടി അവസാനിച്ചു .  

Saturday, November 1, 2014

മലയാളം പടിച്ചില്ലെങ്കിൽ പണി പാളും









ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ 

തിരുവനന്തപുരം : സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ 18 വരെ നടത്താൻ ക്യുഐപി മോണിട്ടറി ങ്  കമ്മിറ്റി തീരുമാനിച്ചു.ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകാർക്ക്‌ ഡിസംബർ 11 മുതൽ 18 വരെയും എട്ടു മുതൽ പത്തു വരെ ക്ലാസ്സുകാർക്ക്‌ 8 മുതൽ 18 വരെയുമായിരിക്കും പരീക്ഷ.എൽപി ക്ലാസ്സുകാരുടെ പരീക്ഷ എല്ലാ ദിവസവും രാവിലെ ആയിരിക്കും.