javascript:void(0)
Thursday, February 25, 2016
Wednesday, February 24, 2016
അറിവിൻറെ ഉറവിടം തേടി
ഒരു പ്രതിവാര ചോദ്യോത്തര പരിപാടി
വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രതിവാര ചോദ്യോത്തര പരിപാടി യുടെ ഉദ്ഘാടന കർമം, ഒന്നാംക്ലാസ്സിലെ നിരഞ്ജന് ചോദ്യപേപ്പർ നൽകി കൊണ്ട് ബഹു :എ. ഇ. ഒ ശ്രീ .രവീന്ദ്രനാഥൻ നിർവഹിച്ചു.ഒന്നാം ലക്കം വിജയിക്ക് വാർഡ് മെമ്പർ ശ്രീ മണികണ്ഠൻ സമ്മാനം സ്പോൺസർ ചെയ്തു.
"അറിവിന്റെ ഉറവിടം തേടി" ഒന്നാം ലക്ക വിജയി ഉണ്ണിമായക്ക് സമ്മാനം നൽകിയപ്പോൾ
അറിവിന്റെ ഉറവിടം തേടി രണ്ടാം ലക്ക വിജയിക്കുള്ള സമ്മാനം പി .ടി എ പ്ര സിഡണ്ട് ശ്രീ.ഉമേശൻ സ്പോൺസർ ചെയ്തു.രണ്ടാം ലക്കത്തിൽ ഉണ്ണിമായ നിവേദിത് എന്നിവർ വിജയികളായി വിജയികൾക്കുള്ള സമ്മാനം ഹെഡ്മാസ്റ്റർ വിതരണം ചെയ്തു.
ഓരോ ലക്കം കഴിയും തോറും കുട്ടികൾക്കും രക്ഷിതാക്കൾക്കും അറിവ് തേടിയുള്ള ഈ ചോദ്യോത്തര പംക്തി വളരെ നല്ല താൽപ്പര്യവും അറിവും വർദ്ധിപ്പിക്കുന്നു .
മൂന്നാംലക്കം ചോദ്യ പേപ്പർ സഫിയ ടീച്ചർ ഉണ്ണിമായക്ക് നല്കുന്നു .
Thursday, February 11, 2016
വേരുകൾ തേടി
1955-56 അധ്യായനവർഷത്തിൽ വിജ്ഞാനത്തിന്റെ അക്ഷരവെളിച്ചം തേടി വിദ്യാലയമുറ്റത്ത് ആദ്യമായെത്തിയവരെ തേടിയുള്ള യാത്ര.

"വേരുകൾ തേടി" എന്ന പരിപാടിയുടെ ക്ഷണപത്രം ചാത്തങ്കൈ സ്കൂളിലെ ആദ്യബാച്ചിലെ വിദ്യാർഥിയും വെൽഫെയർ കമ്മിറ്റി ഭാരവാഹിയുമായ ശ്രീ.പി.കുഞ്ഞപ്പ നായർക്ക് നൽകി തുടക്കം കുറിച്ചപ്പോൾ
കളനാട് ലക്ഷ്മിയമ്മയുടെ വീട്ടിൽ
കനക്കരംകോടി കുമാരൻ നായരുടെ വീട്ടിൽ
അരമങ്ങാനം മരവയലിലെ ചന്ദ്രശേഖരൻ എന്നവരുടെ വീട്ടിൽ ക്ഷണപത്രവുമായി
ഉദയമംഗലം കുഞ്ഞിത്തേയിയമ്മയെ കണ്ടപ്പോൾ
എരോൽ നാരായണിയമ്മയുടെ ഗൃഹ സന്ദർശന വേളയിൽ
പാക്കം കണ്ണം വയലിലെ തമ്പായിയമ്മയുടെ വീട്ടിൽ
കീഴൂരിലെ കണ്ണൻ എന്നവരുടെ ഭവനത്തിൽ
ക്ഷണപത്രവുമായി ചാത്തങ്കൈയ്യിലെ കുട്ടി പൊയ്യക്കാൽ എന്നിവരുടെ ഭവനത്തിൽ
കാഞ്ഞങ്ങാട് പുതിയകണ്ടത്തുള്ള പദ്മനാഭൻ എന്നവരുടെ വീട്ടിൽ
Tuesday, February 9, 2016
Subscribe to:
Posts (Atom)